സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ കലക്കൻ ട്രോളുമായി വിടി ബൽറാം എംഎൽഎ. 13 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിക്കുന്നതും പരിഹസിക്കുന്നതുമായ ഫേസ്ബുക്ക് പോസ്റ്റുമായാണ് വിടി ബൽറാം രംഗത്തെത്തിയിരിക്കുന്നത്.കോടിയേരിയുടെ മകനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ വിവാദം കത്തിനിൽക്കെയാണ് വിടി ബൽറാമിന്റെ പരിഹാസം കലർന്ന ഫേസ്ബുക്ക് പോസ്റ്റ്. അടുത്തിടെ കോടിയേരി നടത്തിയ ചൈന അനുകൂല പ്രസ്താവനയും, സിപിഎമ്മിന്റെ പതിവു ധനസമാഹരണ രീതിയായ ബക്കറ്റ് പിരിവുമെല്ലാം സംയോജിപ്പിച്ചുള്ള കലക്കൻ ട്രോൾ തന്നെയായിരുന്നു എംഎൽഎ പോസ്റ്റ് ചെയ്ത ചിത്രവും അതിനോടൊപ്പം ചേർത്ത വാചകവും.''ചില അടിയന്തര സാഹചര്യങ്ങളെ നേരിടാൻ വേണ്ടി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത് പാർട്ടി ഓഫീസിലെത്തിച്ച ബക്കറ്റ്'' എന്ന വാചകത്തോടൊപ്പമാണ് ഒരു വലിയ ബക്കറ്റിന്റെ ചിത്രവും വിടി ബൽറാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
vt balram facebook post regarding with binoy koidyeri controversy